Latest

ഓർമ്മതാളുകൾ


ജീവിതമെന്ന അനുഭവത്താളിൽ ഒരിക്കലും മറക്കാതിരിക്കാൻ  ഞാൻ കുറിച്ചിട്ട സ്വപ്നങ്ങളാണ്നീ ..അറിയില്ല എത്രനാൾ എന്റെ സ്വപ്നങ്ങൾക്കു ജീവനുണ്ടെന്ന് ..കാലങ്ങൾ എനിക്ക് പകരുന്ന സന്തോഷങ്ങൾ പങ്കിടാൻ ഞാൻ തിരയുന്നത് നിന്നെയാണ്  എന്നാൽ അപ്പോഴേക്കും നീ എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞിരിക്കും..ഒരിക്കൽ കൂടി നിന്നെ എന്റെ ജീവിതത്തിലേക്ക് എഴുതിച്ചേർക്കാൻ ഞാൻ ആഗ്രഹികുമ്പോഴേക്കും അനുഭവത്താളിൽ ഒരിടമില്ലാതെ പോവും .ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം കാലം നമ്മളെ അകറ്റുന്നു . ഭയമാണ്  എനിക്ക് എന്നെത്തന്നെ , നിന്റെ ഓർമ്മകളുടെ യാത്ര എന്നെ ഒരു സ്നേഹമില്ലാത്ത , സ്നേഹം എന്തെന്നറിയാത്ത ഒരു ലോകത്തിൽ എത്തിക്കുമോ  എന്ന് . ഒട്ടും ആഗ്രഹിക്കാത്ത നിരാശയുടെ , വേദനയുടെ  എന്റെ യാത്രയിൽ ഞാൻ പതുകെ തിരിഞ്ഞു നോക്കും ...എന്റെ നിഴലിനു കൂട്ടായി നിന്റെ നിഴൽ ഉണ്ടോ എന്ന് ...പക്ഷെ ഞാൻ കണ്ട കാഴ്ച്ച എന്നെ പൂർണ്ണമായി തളർത്തിക്കളഞ്ഞു ... നിഴലിനെ പോലും അടുപ്പിക്കാത്ത  ഒരു അദൃശ്യ ശക്തി എന്റെ പിന്നാലെ സഞ്ചരിക്കുന്നു ...അതാണ് "കാലം" എന്ന യാഥാർഥ്യം .. 
                                                                                                               -ഡിനിയ

1 comment: